ബര്‍ലിന്‍: ജര്‍മ്മനിയില്‍ എ.എഫ്.ഡി കരുത്താര്‍ജ്ജിക്കുന്നത് ഭരണസഖ്യത്തിന് തിരിച്ചടിയാവുകയാണ്. ബര്‍ലിന്‍: ജര്‍മ്മനിയിലെ നിലവിലെ ഭരണസഖ്യമായ സി.ഡി.യു~എസ്.പി.ഡി (ടരവംമൃ്വഞീേ) സര്‍ക്കാരിന് ജനപിന്തുണ കുറയുന്നതായി പുതിയ സര്‍വ്വേ ഫലങ്ങള്‍ വെളിപ്പെടുത്തി. പ്രമുഖ മാധ്യമമായ 'ബില്‍ഡ്' (ആകഘഉ) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഇന്‍സ സര്‍വ്വേ പ്രകാരം, തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എ.എഫ്.ഡി (അളഉ) കരുത്താര്‍ജ്ജിച്ച് ഭരണകക്ഷിയായ സി.ഡി.യുവിന് (CDU/CSU) ഒപ്പമെത്തിയിരിക്കുകയാണ്.
പ്രതിപക്ഷത്തുള്ള എ.എഫ്.ഡി ഒരു ശതമാനം വര്‍ദ്ധനയോടെ 26 ശതമാനം പിന്തുണ നേടി. ചാന്‍സലര്‍ ഫ്രഡ്രിഷ്് മെര്‍സിന്റെ പാര്‍ട്ടിയായ സി.ഡി.യുവിനും 26 ശതമാനം പിന്തുണയാണുള്ളത്. ഇതോടെ ജര്‍മ്മനിയിലെ ഏറ്റവും വലിയ ജനസ്വാധീനമുള്ള കക്ഷികളായി ഇവര്‍ മാറി.
അതേസമയം ഭരണപങ്കാളിയായ എസ്.പി.ഡി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലവാരമായ 14 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിയ്ക്കയാണ്.
ബാഡന്‍~വ്യൂര്‍ട്ടംബര്‍ഗ്, റൈന്‍ലാന്‍ഡ്~പലാറ്റിനേറ്റ് സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പിന്നാലെയാണിത്.
മറ്റ് പാര്‍ട്ടികളെ നോക്കിയാല്‍ ഗ്രീന്‍ പാര്‍ട്ടി 12 ശതമാനവും ഇടതുകക്ഷിയായ ലിങ്കെ 11 ശതമാനവും പിന്തുണ നിലനിര്‍ത്തുന്നു. എന്നാല്‍ എഫ്.ഡി.പി, ബി.എസ്.ഡബ്ള്യു എന്നീ പാര്‍ട്ടികള്‍ വെറും 3 ശതമാനത്തില്‍ പാര്‍ലമെന്റിന് പുറത്താകാനുള്ള ഭീഷണിയിലാണ്.
നിലവിലെ ഭരണസഖ്യത്തിന് ആകെ 40 ശതമാനം വോട്ടുകള്‍ മാത്രമേയുള്ളൂ. ഇത് ഭൂരിപക്ഷത്തിന് (45%) താഴെയാണ്. എ.എഫ്.ഡിയുമായി സഖ്യത്തിനില്ലെന്ന് സി.ഡി.യു ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും, എ.എഫ്.ഡിയുടെ വളര്‍ച്ച വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ജര്‍മ്മനിയുടെ ഭരണസ്ഥിരതയെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
ഇറാന്‍~അമേരിക്കന്‍ യുദ്ധഭീഷണി മൂലം വര്‍ദ്ധിച്ചുവരുന്ന ഇന്ധനവില, കുടിയേറ്റ പ്രശ്നങ്ങള്‍, സാമ്പത്തിക മാന്ദ്യം എന്നിവയാണ് സര്‍ക്കാരിനോടുള്ള ജനരോഷത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2025 ഫെബ്രുവരിയിലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഭരണസഖ്യത്തിന് 10 ശതമാനത്തിലധികം വോട്ടര്‍മാരെ ഇതിനോടകം നഷ്ടപ്പെട്ടതായി ഇന്‍സ വ്യക്തമാക്കി.

Comments: